സ്കൂൾ തുറക്കുന്ന സമയത്ത് കുട്ടികളുടെ ആരോഗ്യത്തിൽ കൂടുതൽ ശ്രദ്ധ വേണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൻ പ്രിയ പറഞ്ഞു. വീടിന്റെ സുരക്ഷിതത്വത്തിൽ നിന്ന് തിങ്ങി നിറഞ്ഞ ബസുകളിലും ക്ലാസ് മുറികളും എത്തുന്ന കുട്ടികൾക്ക് പകർച്ച വ്യാധികൾ പകരാതിരിക്കാൻ സ്കൂൾ അധികൃതരും മാതാപിതാക്കളും കൂടുതൽ ശ്രദ്ധ ചെലുത്തണം. പലപ്പോഴും വിദ്യാലയങ്ങളിൽ നിന്ന് കുട്ടികൾക്ക് കിട്ടുന്ന പകർച്ച വ്യാധികൾ വീട്ടിലെ മുതിർന്നവർക്ക് പകരുന്ന അവസ്ഥയും ഒഴിവാക്കാൻ കഴിയണം.
- സ്കൂളിൽ പോകുമ്പോൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുട്ടികൾ കുടിക്കുന്നുവെന്നു ഉറപ്പാക്കണം.
- തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിച്ച് വായും മൂക്കും മൂടേണ്ടതുണ്ട് അതിനാൽ കുട്ടികൾക്ക് എല്ലാ ദിവസവും നിർബന്ധമായും വൃത്തിയുള്ള തൂവാല കൊടുത്തയാക്കാൻ മറക്കരുത്.
- പനിയോ ജലദോഷമോ ബാധിച്ച കുട്ടികളെ യാതൊരു കാരണവശാലും സ്കൂളിൽ അയക്കരുത്. കുട്ടിക്ക് വിദഗ്ധ ചികിത്സയും ആവശ്യത്തിന് വിശ്രമവും പാനീയങ്ങളും നൽകണം.
- തുറന്നുവച്ചതും പഴകിയതുമായ ഭക്ഷണ സാധനങ്ങൾ കുട്ടികൾക്കു കഴിക്കാൻ നൽകരുത്. പുറമെ നിന്ന് കുട്ടികൾ ഭക്ഷണസാധങ്ങൾ വാങ്ങിക്കഴിക്കുന്നത് നിരുത്സാഹപ്പെടുത്തണം.
- ഭക്ഷണം കഴിക്കുന്നതിനു മുൻപും ശുചിമുറി ഉപയോഗിച്ചതിന് ശേഷവും നിർബന്ധമായും സോപ്പ് ഉപയോഗിച്ച് കൈകൾ കഴുകണം.
- ജൂൺ 5, 12, 19 തീയതികളിൽ സ്കൂളിൽ നടക്കുന്ന ശുചീകരണ കൊതുകു നിവാരണ പ്രവർത്തങ്ങളിൽ സജീവമായി പങ്കെടുക്കുക.
- വീടുകളിൽ കൊതുക് വളരുന്നതരത്തിൽ ഒരിടത്തും ശുദ്ധ ജലം കെട്ടിനിൽക്കുന്നില്ല എന്നുറപ്പാക്കണം.
- സ്കൂൾ കഴിഞ്ഞു വന്നാൽ നിർബന്ധമായും കയ്യും, മുഖവും കാലുകളും കഴികിയശേഷം മാത്രം വീട്ടിൽ പ്രവേശിപ്പിക്കണം.
- അഞ്ച്, പത്ത് വയസുകളിൽ സ്വീകരിക്കേണ്ട പ്രതിരോധ കുത്തിവെപ്പുകൾ കുട്ടികൾക്കു കൃത്യമായി നൽകണം.
- കുട്ടികൾ 6 മുതൽ 8 വരെ മണിക്കൂർ ഉറക്കവും 45 മിനിറ്റ് വ്യായാമവും ഉറപ്പാക്കണം.
No comments:
Post a Comment