സെപ്റ്റംബർ 5 : അധ്യാപക ദിനം
ഈ വർഷത്തെ അധ്യാപക ദിനം വളരെ വിപുലമായി സ്കൂളിൽ ആചരിച്ചു. കുട്ടികൾ എല്ലാവരും തന്നെ അധ്യാപകർക്ക് അധ്യാപക ദിനാശംസകൾ നേരുകയും അധ്യാപകർക്ക് ഉപഹാരങ്ങൾ നൽകുകയും ചെയ്തു. അധ്യാപക ദിനത്തോടനുബന്ധിച്ച് നടത്തിയ പ്രത്യേക അസംബ്ലിയിൽ പ്രധാന അധ്യാപിക ഓമന ടീച്ചർ അധ്യാപകരെ പറ്റിയും അവരുടെ ത്യാഗങ്ങളെ പറ്റിയും സംസാരിച്ചു. അധ്യാപക ദിനാശംസ, പ്രസംഗം, പോസ്റ്റർ അവതരണം തുടങ്ങിയവ അസംബ്ലിയിൽ സംഘടിപ്പിച്ചു. അധ്യാപകരെ പ്രതിനിധീകരിച്ച് രാജീവ് സാറിന് ഫലകം നൽകി ഓമന ടീച്ചർ അധ്യാപകരെ ആദരിച്ചു. സനു സാർ അധ്യാപകദിന ആശംസകൾ നേർന്നു.
ഓണാഘോഷം
കുമ്മനം ഗവൺമെൻറ് യു.പി. സ്കൂളിൽ ഈ വർഷത്തെ ഓണാഘോഷം 2024 സെപ്റ്റംബർ മൂന്നാം തീയതി ആഘോഷിച്ചു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ചെറിയ രീതിയിലാണ് ഓണാഘോഷം നടത്തിയത്. ക്ലാസ് തലത്തിൽ കുട്ടികൾ അത്തപ്പൂക്കളം ക്രമീകരിച്ചു. കുട്ടികൾക്കായി വിവിധ കളികൾ നടത്തി അധ്യാപകർക്കായും ചെറിയ മത്സരങ്ങൾ നടത്തി. ഉച്ചയ്ക്ക് പായസം ഉൾപ്പെടെ ചെറിയൊരു സദ്യ ക്രമീകരിച്ചു. കുട്ടികൾ എല്ലാവരും ഈ പരിപാടിയിൽ വളരെയധികം സന്തോഷിച്ചു
No comments:
Post a Comment