സ്കൂൾ അസംബ്ലി മത്സരം -CLASS 6
🎨❣️കുഞ്ഞുവരകൾ 🥰
നമ്മുടെ സ്കൂളിലെ ഒന്നാം ക്ലാസ്സിൽ പഠിക്കുന്ന കൈലാസ് വരച്ച ചിത്രം മനോരമ പത്രത്തിൽ പ്രസിദ്ധീകരിച്ചപ്പോൾ
സ്നേഹക്കരുതൽ
ക്ലാസ്സിലെ പുതിയ കൂട്ടുകാരന് ബാഗും പഠനോപകരണങ്ങളും നൽകി ഫസ്‌നയും നാലാം ക്ലാസിലെ മറ്റു കുട്ടികളും സ്കൂളിനു മാതൃകയായി.
ARABIC DAY CELEBRATIONS 2024
അന്താരാഷ്ട്ര അറബിക് ഭാഷ ദിനമായ ഡിസംബർ 18 നമ്മുടെ സ്കൂളിൽ വിപുലമായി ആഘോഷിച്ചു. അറബിക് ദിന പ്രത്യേക അസംബ്ലി അറബിക് ടീച്ചർ മുനീറ ടീച്ചറുടെ നേതൃത്വത്തിൽ നടത്തി. പോസ്റ്റർ അവതരണം, കുട്ടികളുടെ ചിത്രരചന മത്സരം തുടങ്ങിയവ സംഘടിപ്പിച്ചു.
ഓമന ടീച്ചറെ ആദരിച്ചു
അധ്യാപന ജീവിതത്തിൽ 2024 ഡിസംബർ 18ന് 25 വർഷം പൂർത്തിയാക്കിയ ഓമന ടീച്ചറെ നമ്മുടെ സ്കൂളിലെ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് ആദരിച്ചു. ഓമന ടീച്ചർ സ്കൂളിൻറെ അഭിമാനമാണെന്ന് അധ്യാപകൻ രാജീവ് സാർ പറഞ്ഞു. ഐഷ ടീച്ചർ ഓമന ടീച്ചർക്ക് ഫലകം നൽകുകയും ശ്രീജ ടീച്ചർ പൊന്നാട അണിയിച്ച് ഓമന ടീച്ചറെ ആദരിക്കുകയും ചെയ്തു.
സ്വാദ് 2024
2024 ലെ അന്താരാഷ്ട്ര മില്ലറ്റ് ദിനം 2024 ഡിസംബർ 20ന് സ്കൂളിൽ വിപുലമായി നടത്തി. മില്ലറ്റ് ദിനാചരണത്തിന് സ്വാദ് എന്ന് വൈഷ്ണവി ടീച്ചർ പേര് നൽകി. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും ചിത്രങ്ങളും നോട്ടീസ് ബോർഡിൽ പ്രദർശിപ്പിച്ചു. പലതരം മില്ലറ്റുകളെ കുറിച്ചും മില്ലറ്റിന്റെ ഗുണങ്ങളെയും ഉപയോഗങ്ങളെയും കുറിച്ച് രാജീവ് സാറും അയിഷ ടീച്ചറും ക്ലാസുകൾ നൽകി. മില്ലേറ്റുകളെക്കുറിച്ചുള്ള പ്രബന്ധം ആറാം ക്ലാസ് വിദ്യാർത്ഥിനി നിയാ നിഷാന്ത് അവതരിപ്പിച്ചു. മില്ലറ്റുകളെ കുറിച്ച് അവബോധം സൃഷ്ടിക്കാൻ വീഡിയോ പ്രദർശനം നടത്തി. തുടർന്ന് കുട്ടികളും അധ്യാപകരും വീടുകളിൽ നിന്ന് ഉണ്ടാക്കി കൊണ്ടുവന്ന മില്ലെറ്റ് പലഹാരങ്ങളുടെ പ്രദർശനം നടത്തി. ഭൂരിഭാഗം കുട്ടികളും അതിൽ പങ്കെടുത്തു. കുട്ടികൾ കൊണ്ടുവന്ന പലഹാരങ്ങൾ കുട്ടികളും അധ്യാപകരും രക്ഷിതാക്കളും പങ്കുവെച്ച് കഴിച്ചു.
ക്രിസ്തുമസ് 2024
നമ്മുടെ സ്കൂളിൽ ഡിസംബർ 20 ന് ക്രിസ്തുമസ് ആഘോഷിച്ചു. പ്രധാന അധ്യാപിക ഓമന ടീച്ചർ പരിപാടികൾക്ക് നേതൃത്വം നൽകി. രാജീവ് സാർ ക്രിസ്തുമസ് ദിന സന്ദേശം കുട്ടികൾക്ക് നൽകി. കുട്ടികളുടെ കരോളും വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.


NSS CAMP 2024
CMS HIGHER SECONDARY SCHOOL KOTTAYAM
നാഷണൽ സർവീസ് സ്കീം കോട്ടയം സിഎംഎസ് ഹയർ സെക്കൻഡറി സ്കൂളിൻറെ സപ്തദിന സഹവാസ ക്യാമ്പ് പ്രതീക്ഷ 2024 ഡിസംബർ 20 മുതൽ 26 വരെ നമ്മുടെ സ്കൂളിൽ നടന്നു. അയ്മനം ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ ജഗദീഷ് കെ ആർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സി എം എസ് സ്കൂൾ അധ്യാപിക സന്ധ്യ ടീച്ചർ ആയിരുന്നു ക്യാമ്പിന്റെ കോർഡിനേറ്റർ. ക്യാമ്പിലെ വിദ്യാർത്ഥികൾ നിരവധി പ്രവർത്തനങ്ങൾ നമ്മുടെ സ്കൂളിലും പരിസര പ്രദേശങ്ങളിലും ചെയ്തു. നമ്മുടെ സ്കൂൾ പരിസരവും ഹോമിയോ ആയുർവേദ ആശുപത്രികളുടെ പരിസരവും വൃത്തിയാക്കി നല്ലൊരു ഉദ്യാനം ക്രമീകരിച്ചു.
നൂറുമേനി
നമ്മുടെ സ്കൂളിലെ കുട്ടികളിൽ ചിലർക്ക് ഭാഷാപരമായ ചില പഠനവിടവുകൾ ഉണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇത് പരിഹരിക്കാനായി അയ്മനം ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെയുള്ള നൂറുമേനി എന്ന പദ്ധതി ആരംഭിച്ചു . ഇതിന്റെ ഭാഗമായി കുട്ടികളിൽ ആദ്യം അക്ഷരങ്ങളും ചിഹ്നങ്ങളും ഉറപ്പിച്ചു. ഇതിനായി അക്ഷരക്കാർഡുകൾ അക്ഷര ചിത്രങ്ങൾ, അക്ഷരപ്പാട്ടുകൾ, ചിഹ്നങ്ങൾ ഉറപ്പിക്കുന്നതിന് ആവശ്യമായ പഠനോപകരണങ്ങൾ എന്നിവയെല്ലാം പരമാവധി പ്രയോജനപ്പെടുത്തി. പത്ര പേപ്പറുകളിൽ നിന്നും നിശ്ചിത അക്ഷരങ്ങൾ അടങ്ങിയ വാക്കുകൾ കണ്ടെത്തി വട്ടം വരയ്ക്കുക അവ വെട്ടി പുസ്തകത്തിൽ ഒട്ടിക്കുക തുടങ്ങിയ നിരവധി ന്യൂതനാശയങ്ങൾ ഇതിനായി പ്രയോജനപ്പെടുത്തി. ഇതിലൂടെ അക്ഷരങ്ങളും ചിഹ്നങ്ങളും ഉറയ്ക്കുകയും അതുവഴി വായനയിലേക്ക് കടക്കുന്നതിനും സാധിച്ചു . വായനയുടെ ആദ്യ പടിയായി ലഘുവാക്കുകൾ ആണ് നൽകിയത്. ക്രമേണ അക്ഷരങ്ങളും ചിഹ്നങ്ങളും ചേർത്ത് പാഠഭാഗങ്ങൾ വായിക്കാനും പത്രങ്ങളും കുഞ്ഞു കഥാപുസ്തകങ്ങളും വായിക്കാനും കുട്ടികൾ ശ്രമിച്ചു തുടങ്ങി. ലൈബ്രറിയിലെ ചിത്രകഥകൾ ഇതിന് ഏറെ സഹായിച്ചിട്ടുണ്ട്. കുട്ടികൾ വിരസതയില്ലാതെ ചിത്രങ്ങളിലൂടെയും വർണച്ഛായങ്ങളിലൂടെയും കണ്ണോടിക്കുകയും അതുവഴി അക്ഷരങ്ങൾ സ്വായത്തമാക്കുകയും ചെയ്തു.
No comments:
Post a Comment