Kindly co-operate,blog is under construction

GOVT UP SCHOOL KUMMANAM, email : gupskummanam@gmail.com, Mobile/Whatsapp No. 9497311936

1 / 4
1
1
2 / 4
1
2
3/ 4
1
3
4/4
1
4

JULY

ലഹരി വിരുദ്ധ ദിനം

കുമ്മനം ഗവ.യു.പി. സ്കൂളിൽ 2024 ജൂലൈ 3 ലഹരി വിരുദ്ധ ദിനമായി ആചരിച്ചു.ലോക ലഹരി വിരുദ്ധ ദിനമായ ജൂൺ 26 സ്കൂളിന് അവധി ആയിരുന്നതിനാലാണ് ജൂലൈ 3നൂ ലഹരി വിരുദ്ധ ദിനം ആചരിച്ചത്.രാജീവ് സാർ ലഹരിക്കെതിരെയുള്ള സന്ദേശം കുട്ടികൾക്ക് നൽകി. പോസ്റ്റർ പ്രദർശനം, ഫ്ലാഷ് മോബ്, പാട്ടുകൾ, ലഹരി വിരുദ്ധ ക്വിസ് മത്സരം, കുറിപ്പ് അവതരണം, വീഡിയോ പ്രദർശനം തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ ലഹരി വിരുദ്ധ സന്ദേശം കുട്ടികൾക്ക് നൽകാൻ സാധിച്ചു.




 



PTA പൊതുയോഗം

2024-25 അധ്യയന വർഷത്തെ PTA തെരഞ്ഞെടുപ്പ് 2024 ജൂലൈ 3 നടന്നു. വാർഡ് മെമ്പർ ശ്രീ ജഗദീഷ് കെ.ആർ , പ്രധാനാദ്ധ്യാപിക ശ്രീമതി ഓമന ടീച്ചർ, രാജീവ് സാർ, മുൻ പി ടി എ പ്രസിഡൻ്റ് ശ്രീ.നൗഫൽ KA തുടങ്ങിയവർ പ്രസംഗിച്ചു. യോഗത്തിൽ ശ്രീമതി രശ്മി S നായരെ പ്രസിഡൻ്റായി തിരഞ്ഞെടുത്തു.







ബഷീർ ദിനം

2024 ജൂലൈ അഞ്ചിന് സ്കൂളിൽ ബഷീർ ദിനം ആഘോഷിച്ചു. മലയാള സാഹിത്യത്തിലെ അനശ്വര പ്രതിഭയായ ശ്രീ. വൈക്കം മുഹമ്മദ് ബഷീറിൻ്റെ സ്മരണകൾ വിവിധ പരിപാടികളിലൂടെ കുട്ടികളിൽ എത്തിക്കാൻ സാധിച്ചു. സനു സാർ കുട്ടികൾക്ക് ദിനത്തിൻ്റെ പ്രാധാന്യം കുട്ടികൾക്ക് പകർന്നു നൽകി. കുറിപ്പ് അവതരണം, ഡോക്യുമെൻ്ററി പ്രദർശനം, കഥാപാത്ര പരിചയം, ബഷീർ പുസ്തക പ്രദർശനം, ബഷീർ ദിന ക്വിസ് തുടങ്ങിയ പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു.



VLOG CLASS 2 STUDENTS

കുമ്മനം ഗവ. യു. പി. സ്കൂളിലെ രണ്ടാം ക്ലാസിലെ കുട്ടികൾ സ്കൂൾ പാർക്കിനെകുറിച്ചു വ്ലോഗ്ഗ് ചെയ്തു. വീഡിയോ കാണുക.


 പുഷ്പോത്സവം

കുമ്മനം ഗവ. യു. പി. സ്കൂളിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥികൾ പുഷ്പോത്സവം നടത്തി. ഏഴാം ക്ലാസ്സിലെ മലയാളം പാഠ പുസ്തകത്തിലെ പ്രവർത്തനത്തിൻ്റെ  ഭാഗമായാണ് പുഷ്പോത്സവം നടത്തിയത്.HM ഓമന ടീച്ചർ പുഷ്പോത്സവം ഉൽഘാടനം ചെയ്തു. സനു സാറിൻ്റെ നേതൃത്വത്തിൽ അധ്യാപകർ എല്ലാവരും പൂക്കൾ ശേഖരിക്കുന്നതിനും മറ്റ് ക്രമികരണങ്ങൾക്കും കുട്ടികളെ സഹായിച്ചു. ഏഴാം ക്ലാസ്സിലെ എല്ലാ വിദ്യാർത്ഥികളും വളരെ ഉത്സാഹത്തോടെ പ്രവർത്തിച്ചു. ഏകദേശം മുപ്പത് ഇനം പൂക്കൾ ശേഖരിച്ചു. അദ്ധ്യാപകർ കുട്ടികൾക്ക് പല പുഷ്പങ്ങളുടെ പേരുകളും അവയുടെ പ്രത്യേകതകളും പറഞ്ഞു കൊടുത്തു.


ചാന്ദ്രദിനം 2024


2024 ജൂലൈ 22ന് സ്കൂളിൽ ചാന്ദ്രദിനമായി ആചരിച്ചു.ചന്ദ്രദിനവുമായി ബന്ധപ്പെട്ട് വൈവിധ്യമാർന്ന പരിപാടികൾ സ്കൂളിൽ നടത്തി.പ്രധാനാധ്യാപിക ഓമന ടീച്ചർ ചാന്ദ്രദിനാചരണം ഉൽഘാടനം ചെയ്തു.രാജീവ് സാർ ചന്ദ്രൻ്റെ പ്രത്യേകതകളെക്കുറിച്ചും വിവിധ ചാന്ദ്ര ദൗത്യങ്ങളെക്കുറിച്ചും രസകരമായ ക്ലാസ്സ് വിദ്യാർത്ഥികൾക്ക് നൽകി.

കുട്ടികൾ തയ്യാറാക്കിയ പോസ്റ്റർ, റോക്കറ്റ് മാതൃക പ്രദർശനം, ചിത്ര രചന മൽസരം, അമ്പിളിമാമനു ഒരു കത്ത് മത്സരം, ചാന്ദ്രദിന ക്വിസ് മത്സരം, അമ്പിളിയും കൂട്ടുകാരും റോൾ പ്ലേ, റോക്കറ്റ് മനുഷ്യൻ ഫാൻസി ഡ്രസ്സ് തുടങ്ങിയ പരിപാടികൾ നടത്തി. കുട്ടികൾ ആവേശപൂർവ്വം പരിപാടികളിൽ പങ്കെടുത്തു.SRG കൺവീനർ ശ്രീജ ടീച്ചറിൻ്റെയും വൈഷ്ണവി ടീച്ചെറിൻ്റെയും നേതൃത്വത്തിൽ അധ്യാപകർ എല്ലാവരും പരിപാടികൾക്ക് മേൽനോട്ടം വഹിച്ചു.









സ്കൂൾ പാർലമെൻ്റ് തെരഞ്ഞെടുപ്പ്  2024


നാമനിർദ്ദേശ പത്രിക സമർപ്പണം 

   







സ്കൂൾ ലീഡർ മത്സരത്തിനുള്ള സ്ഥാനാർത്ഥികൾ





School Parliament Election കലാശക്കൊട്ട്






കുമ്മനം: സ്കൂൾ പാർലമെൻ്റിലേക്ക് പ്രതിനിധികളെ തിരഞ്ഞെടുക്കാനുള്ള  പ്രവർത്തനങ്ങൾ ജൂലൈ 26 ന് പൂർത്തിയായി. സ്കൂളിലെ ലീഡർ & വൈസ് ലീഡർ പദവിയിലേക്ക്  വൻ മത്സരമായിരുന്നു. അഫ്രീൻ സിയാദ്, മുഹമ്മദ് അലി, അരവിന്ദ് വി.ആർ, ഫാത്തിമ സൈനുദ്ദീൻ, ഫർസാന റഫീക്ക്, സൽമാനുൾ ഫാരിസ് എന്നിവർ ശക്തമായ മത്സരാർത്ഥികളായി രംഗത്തെത്തി.

അദ്ധ്യാപകരും വിദ്യാർത്ഥികളുമായി ചേർന്ന് സമാധാനപരമായും ക്രമപൂർവമായും തിരഞ്ഞെടുപ്പ് നടപടികൾ പൂര്‍ത്തിയാക്കി. മുഴുവൻ വിദ്യാർത്ഥികളും അവരവരുടെ വോട്ടവകാശം വിനിയോഗിച്ചു.

ഇലക്ഷൻ ഫലം പ്രകാരം, സൽമാനുൾ ഫാരിസ് ലീഡറായും, ഫർസാന റഫീക്ക് വൈസ് ലീഡറായും തിരഞ്ഞെടുക്കപ്പെട്ടു.

വിജയിക്കുന്നവർക്കും മത്സരിച്ചവർക്കും സ്കൂൾ ഹെഡ്മിസ്ട്രസ്സ് ഓമന ടീച്ചർ അഭിനന്ദനങ്ങൾ അറിയിച്ചു.“ഇതൊരു നല്ല പഠനാനുഭവം മാത്രമല്ല,നല്ലൊരു സമൂഹനിർമാണത്തിൻ്റെ തുടക്കവുമാണ്” എന്ന് ഓമന ടീച്ചർ കൂട്ടിച്ചേർത്തു.

  





സത്യപ്രിജ്ഞ




ഒളിമ്പിക്സ് സ്പെഷ്യൽ അസംബ്ലി

ആധുനിക യുഗത്തിൽ ജാതിയ മത വർഗ്ഗ വർണ്ണങ്ങൾക്കതീതമായി മാനവ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ച് മനുഷ്യരെ കൂട്ടിയോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾക്കൊള്ളുന്ന ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമാണ് ഒളിംപിക്സ്. 33 മത് ഒളിമ്പിക്സ് പാരീസിൽ ജൂലൈ 26 ആരംഭിക്കുകയാണ്. രാജ്യത്തിന് മാതൃകയാകുന്ന രീതിയിൽ പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നവംബർ മാസം നാലു മുതൽ 11 വരെ എറണാകുളം ജില്ലയിൽ അടുത്ത തീരുമാനിച്ചിരിക്കുന്നു. 

ഒളിമ്പിക്സിനെ വരവേൽക്കുന്നതിനും ഒളിമ്പിക്സിന്റെ പ്രാധാന്യം വിദ്യാർത്ഥികളെ അറിയിക്കുന്നതിനുമായി ജൂലൈ മാസം 29 ന് പ്രത്യേക അസംബ്ലി നടത്തി. രാജീവ് സാർ ഒളിംപിക്സിനെക്കുറിച്ചും അതിൻ്റെ പ്രത്യേകതകളെക്കുറിച്ചും ലളിതമായ രീതിയിൽ കുട്ടികൾക്ക് പറഞ്ഞു നൽകി.

HM ഓമന ടീച്ചർ സ്കൂൾ തലത്തിൽ ക്വിസ് മാഗസിൻ മത്സരം നടത്തുമെന്ന് പ്രഖ്യാപിച്ചു. സനു സാർ ബഹുമാനപ്പെട്ട പൊതുവിദ്യാസവ മന്ത്രിയുടെ സന്ദേശം കുട്ടികൾക്ക് വായിച്ചു നൽകി . ഒളിംപിക്സ് ദീപശിഖ മാതൃകയിൽ സ്കൂളിൽ ദീപശിഖ പ്രധാനാധ്യാപിക ഓമന ടീച്ചർ തെളിയിക്കുകയും സ്കൂൾ ലീഡർ സൽമാനുൽ ഫാരിസിന് കൈമാറുകയും ചെയ്തു. കുട്ടികൾ തയ്യാറാക്കിയ പോസ്റ്ററുകളും പ്ലക്കാർഡുകളുമായി കരയോഗ മന്ദിരം വരെ ദീപശിഖ പ്രയാണം നടത്തി.




No comments:

Post a Comment