പ്രവേശനോത്സവം 2024
2024-25 വർഷത്തെ പ്രവേശനോത്സവം വളരെ മികച്ച രീതിയിൽ തന്നെ നടത്തി.
ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ വികസന സമിതി അധ്യക്ഷനും വാർഡ് മെമ്പറുമായ ശ്രീ ജഗദീഷ് കെ ആർ സ്കൂൾ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തു.
തുടർന്ന് നവാഗതരായ കുട്ടികളെ ഭദ്രദീപം നൽകി സ്വാഗതം ചെയ്തു.
ഈ പരിപാടിയിൽ സ്വാഗതം ആശംസിച്ചത് സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീമതി ഓമന ടീച്ചറാണ്.
ഈ യോഗത്തിന് അധ്യക്ഷത വഹിച്ചത് പിടിഎ പ്രസിഡൻറ് ശ്രീ നൗഫൽ കെ.എ അവർകളാണ്. തുടർന്ന് സ്കൂളിലേക്ക് നവാഗതരായ എല്ലാ കുട്ടികൾക്കും സമ്മാനവും വിതരണം ചെയ്തു.
സീനിയർ ടീച്ചർ സനു എസ്.എസ്. ഐഷ ടീച്ചർ മറ്റു ടീച്ചർമാർ തുടങ്ങിയവർ ആശംസ അറിയിച്ചു.
അതിനുശേഷം രക്ഷിതാക്കൾക്കുള്ള ബോധവത്കരണ ക്ലാസ് ശ്രീ രാജീവ് രാഘവൻ നയിച്ചു.
രക്ഷകർത്യ വിദ്യാഭ്യാസത്തിൻ്റെ പ്രാധാന്യം, കുട്ടികളുടെ അവകാശങ്ങൾ, പഠനവും പരീക്ഷയും,
സാമൂഹിക രക്ഷകർത്തത്വം, സ്നേഹവീട്, രക്ഷിതാക്കൾ അറിഞ്ഞിരിക്കേണ്ട സൈബർ സുരക്ഷ നിയമങ്ങൾ
തുടങ്ങിയവയെക്കുറിച്ച് ക്ലാസ്സിൽ വളരെ വിശദമായി പറഞ്ഞു.
തുടർന്ന് രക്ഷിതാക്കൾക്കുള്ള നോട്ടീസ് വിതരണവും നടത്തി.
ഈ യോഗത്തിന് നന്ദി അറിയിച്ചത് ശ്രീമതി ഷൈല ഷാജഹാൻ ആണ്.
തുടർന്ന് എത്തിച്ചേർന്ന് എല്ലാ കുട്ടികൾക്കും രക്ഷിതാക്കൾക്കും പായസം വിതരണം ചെയ്തു.
അധ്യക്ഷ പ്രസംഗം
ഉദ്ഘാടനം
നവാഗതർക്ക് സ്വാഗതം
നവാഗതർക്ക് സ്വാഗതം
ലോക പരിസ്ഥതി ദിനം വിവിധ പരിപാടികളിലൂടെ ആചരിച്ചു. കാലാവസ്ഥ വ്യതിയാനത്തിൻ്റെ അനന്തരഫലങ്ങൾ നാം അനുഭവിക്കുന്ന ഈ കാലഘട്ടത്തിൽ, പ്രകൃതി സംരക്ഷണത്തിൻ്റെ ആവശ്യകത എത്രത്തോളം ആണെന്ന് കുട്ടികളെ ബോധവൽക്കരിക്കാനായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
പോസ്റ്റർ പ്രദർശനം, പ്രസംഗം, കുറിപ്പ് അവതരണം, ദൃശ്യാവിഷ്‌കരം തുടങ്ങിയ പരിപാടികൾ ക്ലാസ്സ് ടീച്ചർമാരുടെ നേതൃത്വത്തിൽ നടത്തി. ഫാത്തിമ സൈനുദ്ദീൻ പരിസ്ഥിതി ദിന പ്രതിജ്ഞ കുട്ടികൾക്ക് ചൊല്ലിക്കൊടുത്തു. രാജീവ് സാർ കുട്ടികൾക്ക് പരിസ്ഥിതി ദിന സന്ദേശം നൽകി.
കുട്ടികൾ കൊണ്ടുവന്ന തൈകൾ സ്കൂൾ പരിസരത്ത് അധ്യാപകരുടെ നേതൃത്വത്തിൽ നട്ടു.










No comments:
Post a Comment