മാലിന്യ മുക്തം നവകേരളം ജനകീയ ക്യാംപെയ്‌ൻ രണ്ടാം ഘട്ട പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം നിർവഹിച്ചു;കുമ്മനം ഗവൺമെൻ്റ് യു.പി എസ് ഹരിത സ്ക്കൂൾ
അയ്മനം : മാലിന്യ മുക്തം നവകേരളം ജനകീയ ക്യാംപെയ്‌ൻ രണ്ടാം ഘട്ട പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം കുമ്മനം ഗവൺമെൻ്റ് യുപി സ്കൂളിൽ സംഘടിപ്പിച്ചു.
അയ്മനം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മനോജ് കരീമഠത്തിൻ്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് വിജി രാജേഷ് ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ ജഗദീഷ് കെ.ആർ യോഗത്തിന് സ്വാഗതം ആശംസിച്ചു. കുമ്മനം ഗവൺമെൻ്റ് യു.പി സ്ക്കൂളിനെ ഹരിത സ്ക്കൂളായി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പ്രഖ്യാപിച്ചു. പരിസ്ഥിതി സംരക്ഷിക്കേണ്ടതിൻ്റെ പ്രാധാന്യവും, മാലിന്യ നിർമ്മാർജ്ജന പ്രവർത്തനങ്ങളും സംബന്ധിച്ച് വിദ്യാർത്ഥികളിൽ സാമൂഹിക അവബോധം സൃഷ്ടിക്കുക എന്നതാണ് ഹരിത സ്ക്കൂളിൻ്റെ പ്രഖ്യാപിത ലക്ഷ്യം .ചടങ്ങിൽ മാലിന്യ മുക്ത പ്രതിഞ്ജ CDS ചെയർപേഴ്സൻ രത്നകുമാരി ചൊല്ലിക്കൊടുത്തു.വിദ്യാർത്ഥികൾ, അധ്യാപകർ, പഞ്ചായത്ത് ജീവനക്കാർ ,ഹരിത കർമ്മ സേനാംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, കുടുംബശ്രീ പ്രവർത്തകർ, ആരോഗ്യ പ്രവർത്തകർ, പൊതുജനങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ സ്ക്കൂൾ പരിസരം മാലിന്യ മുക്തമാക്കുകയും ചെയ്തു. ആശംസകൾ അർപ്പിച്ചു കൊണ്ട് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ കെ. ദേവകി ടീച്ചർ, ഗ്രാമ പഞ്ചായത്തംഗങ്ങളായ മിനി മനോജ്, ശോശാമ്മ ഷാജി, പഞ്ചായത്ത് ജൂനിയർ സൂപ്രണ്ട് മധു .ഡി , സ്കൂൾ അദ്ധ്യാപകൻ രാജീവ് തുടങ്ങിയവർ സംസാരിച്ചു. കൂടാതെ അയ്മനം ഗ്രാമ പഞ്ചായത്തിൻ്റെ ആഭിമുഖ്യത്തിൽ വാർഡ് മെമ്പറന്മാരുടെ നേതൃത്വത്തിൽ എല്ലാ വാർഡുകളിലേയും തിരഞ്ഞെടുത്ത പ്രദേശങ്ങളിൽ ശുചീകരണ പ്രവർത്തനം സംഘടിപ്പിച്ചു.
ഗാന്ധി ജയന്തി ആഘോഷം
കുമ്മനം ഗവൺമെൻറ് യുപി സ്കൂളിൽ ഇന്ത്യയുടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജന്മദിനം വിവിധ പരിപാടികളുടെ ആഘോഷിച്ചു. ഗാന്ധിജയന്തി പ്രമാണിച്ച് സ്പെഷ്യൽ അസംബ്ലി സംഘടിപ്പിച്ചു. ഗാന്ധിജയന്തി, പോസ്റ്റർ അവതരണം, ഗാന്ധിയെ കുറിച്ചുള്ള കവിതകൾ, പ്രസംഗം എന്നിവ കുട്ടികൾ അവതരിപ്പിച്ചു. ഗാന്ധിജിയുടെ ആത്മകഥയായ എൻറെ സത്യാന്വേഷണ പരീക്ഷണങ്ങൾ കുട്ടികളെ പരിചയപ്പെടുത്തി. പ്രധാന അധ്യാപിക ഓമന ടീച്ചറും സനു സാറും ഗാന്ധിജയന്തിയുടെ സന്ദേശം കുട്ടികൾക്ക് നൽകി. എൽപി തലത്തിലും യുപി തലത്തിലും ഗാന്ധി ചിത്രരചന മത്സരം സംഘടിപ്പിച്ചു
SPORTS 2024
കുമ്മനം ഗവൺമെൻറ് യുപി സ്കൂളിലെ 2024-25 അധ്യയന വർഷത്തെ സ്പോർട്സ് മീറ്റ് 2024 ഒക്ടോബർ 14 തീയതി സംഘടിപ്പിച്ചു. പ്രധാന അധ്യാപിക ഓമന ടീച്ചർ ഉദ്ഘാടനം നിർവഹിച്ചു. എൽപി യുപി വിഭാഗങ്ങളിൽ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. കുട്ടികൾ ആവേശപൂർവ്വം മത്സരങ്ങളിൽ പങ്കെടുത്തു.
ഉപജില്ലാ ശാസ്ത്രമേള 2024
2024 ഒക്ടോബർ 14,15 തീയതികളിൽ കാരാപ്പുഴ ഗവൺമെൻറ് ഹൈസ്കൂളിൽ നടന്ന ശാസ്ത്രമേളയിൽ വിവിധങ്ങളായ മത്സരങ്ങളിൽ നമ്മുടെ കുട്ടികൾ മത്സരിക്കുകയും വിജയിക്കുകയും ചെയ്തു. വൈഷ്ണവി ടീച്ചറുടെ നേതൃത്വത്തിൽ നിർമ്മിച്ച സോഷ്യൽ സയൻസ് യുപി സ്റ്റിൽ മോഡലിൽ ഫാത്തിമ സൈനുദ്ദീനും ഇർഫാൻ മുഹമ്മദിനും സബ്ജില്ലാതലത്തിൽ തേഡ് A ഗ്രേഡ് ലഭിച്ചു. കൂടാതെ പങ്കെടുത്ത എല്ലാ ഇനങ്ങളിലും കുട്ടികൾക്ക് ഗ്രേഡ് ലഭിച്ചു.
ചിലങ്ക 2024
കുമ്മനം ഗവൺമെൻറ് യുപി സ്കൂളിൽ സ്കൂൾ കലോത്സവം ചിലങ്ക 2024 ഒക്ടോബർ 22,23 തീയതികളിൽ നടത്തപ്പെട്ടു. അയ്മനം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ ശ്രീ.ജഗദീഷ് കെ ആർ കലാമത്സരങ്ങൾ ഉദ്ഘാടനം ചെയ്തു.വിവിധ ഇനങ്ങളിലായി കുട്ടികൾ ഉത്സാഹപൂർവ്വം മത്സരങ്ങളിൽ പങ്കെടുത്തു.
കോട്ടയം വെസ്റ്റ് ഉപജില്ല നൂൺമീൽ കമ്മിറ്റി, സ്കൂളുകളിലെ പാചക ജീവനക്കാർക്കായി നടത്തിയ പാചക മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയ നമ്മുടെ സ്കൂളിലെ ശ്രീമതി ഹസീന റിയാസ് കോട്ടയം വെസ്റ്റ് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ശ്രീമതി അനിത ഗോപിനാഥനിൽ നിന്ന് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങുന്നു.
✨ *കലാരൂപങ്ങൾ പരിചയപ്പെടൽ* ✨
STD 4 - Classroom Activity
No comments:
Post a Comment