Kindly co-operate,blog is under construction

GOVT UP SCHOOL KUMMANAM, email : gupskummanam@gmail.com, Mobile/Whatsapp No. 9497311936

1 / 4
1
1
2 / 4
1
2
3/ 4
1
3
4/4
1
4

AUG

SIGHT THE SENTENCE 

Class 4 students showcased their language skills in an interactive English activity SIGHT THE SENTENCE expertly led by their teacher, miss Vaishnavi

 


ഹിരോഷിമ/നാഗസാക്കി ദിനം 

കുമ്മനം ഗവ. യു. പി. സ്കൂളിൽ 2024 ഓഗസ്റ്റ് 9 ന് ഹിരോഷിമ/നാഗസാക്കി ദിനം ആചരിച്ചു. രണ്ടാം ലോകമഹായുദ്ധകാലത്ത് അമേരിക്ക ജപ്പാനിലെ ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചത് ലോക ചരിത്രത്തിലെ ഭയാനകമായ ആക്രമണങ്ങളിൽ എന്നാണ്. ആക്രമണത്തിൽ മരണപ്പെട്ടവരെയും അതിൻറെ പരിണതഫലം അനുഭവിച്ചവരെയും കൂടാതെ ലോകത്തിന് യുദ്ധത്തിൻറെ കഷ്ടത അനുഭവിക്കുന്ന ഓരോരുത്തരെയും നാം ഓർമിച്ചു. 
സനു സാർ രണ്ടാം ലോകമഹായുദ്ധത്തെക്കുറിച്ചും രാജീവ് സാർ ആറ്റംബോംബിനെ കുറിച്ചും ക്ലാസുകൾ നൽകി.കുട്ടികൾ തയ്യാറാക്കിയ യുദ്ധവിരുദ്ധ പോസ്റ്ററുകൾ പ്രദർശിപ്പിച്ചു.ആറ്റംബോംബ് ആക്രമണത്തിന്റെ ഓർമ്മയ്ക്കായി കുട്ടികൾ സഡാക്കോ കൊക്കുകൾ നിർമ്മിച്ചു.യുദ്ധത്തിൻറെ ഭീതി നേരിൽ കുട്ടികളിൽ എത്തിക്കാൻ വീഡിയോ പ്രദർശനം നടത്തി .








സ്വാതന്ത്ര്യദിനാഘോഷം

കുമ്മനം ഗവ. യു. പി. സ്കൂളിൽ ഇന്ത്യയുടെ 78- മത് സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. അയ്മനം ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ. ജഗദീഷ് കെ. ആർ പതാക ഉയർത്തുകയും സന്ദേശം നൽകുകയും ചെയ്തു.പ്രധാനാധ്യാപിക ശ്രീമതി ഓമന ടീച്ചർ,അധ്യാപകരായ സനു സാർ, രാജീവ് സാർ , PTA പ്രസിഡൻ്റ് ശ്രീമതി രശ്മി എസ് നായർ എന്നിവർ ആശംസകൾ നേർന്നു. കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിലെ വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, അധ്യാപകർ, അയ്മനം പഞ്ചായത്തിലെ 46-ാം നമ്പർ അംഗൻവാടിയിലെ ടീച്ചർമാരും കുട്ടികളും സ്വാതന്ത്ര്യ ദിനാഘോഷത്തിൽ പങ്കെടുത്തു. 


















ഞാവൽക്കാട് 

⚡STD 4 ⚡മലയാളത്തിലെ 🫐🌳'ഞാവൽക്കാട് '🌳🫐 എന്ന പാഠഭാഗവുമായി ബന്ധപ്പെട്ട് കുട്ടികൾ അവതരിപ്പിച്ച സ്കിറ്റ് .



പുതിയ അടുക്കളയുടേയും ഡൈനിങ് ഹാളിൻ്റെയും ഉദ്ഘാടനം 

കുമ്മനം (ഇളങ്കാവ്): കുമ്മനം ഗവ. യു. പി. സ്കൂളിൽ ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്തിൻ്റെ വികസന ഉൾപ്പെടുത്തി നിർമ്മിച്ച പുതിയ അടുക്കളയുടേയും ഡൈനിങ് ഹാളിൻ്റെയും ഉദ്ഘാടനം  ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി ആര്യ രാജൻ്റെ അധ്യക്ഷതയിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീമതി. കെ. വി. ബിന്ദു നിർവഹിച്ചു




















ഓലകൊണ്ടുള്ള കളിപ്പാട്ടങ്ങൾ

നാലാം ക്ലാസ്സ് കുട്ടികളും ക്ലാസ്സ് ടീച്ചർ വൈഷ്ണവി ടീച്ചറും നിർമ്മിച്ച ഓല കൊണ്ടുള്ള വിവിധ കളിപ്പാട്ടങ്ങൾ





HELPING HAND

അക്കാദമികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളെ കണ്ടെത്തുകയും അവർക്ക് ആവശ്യമായ കൈത്താങ്ങുകൾ നൽകി അവരുടെ പഠനനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് Helping Hand എന്ന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്. ഇതിനായി ആദ്യം സ്കൂളിൽ നമ്മൾ ഒരു പ്രീ ടെസ്റ്റ് നടത്തുകയുണ്ടായി. ഇതിൽനിന്ന് ഏതൊക്കെ കുട്ടികളാണ് അക്കാദമികമായി പിന്നോക്കം നിൽക്കുന്നതെന്നും ഏതൊക്കെ മേഖലയിലാണ് അവർക്ക് കൈത്താങ്ങ് ആവശ്യമായി വേണ്ടതെന്നും മനസ്സിലാക്കി. ശേഷം ഈ പഠനവിടവ് നികത്താനായി വേണ്ട പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ഒരു ആക്ഷൻ പ്ലാൻ തയ്യാറാക്കുകയുണ്ടായി. ഓരോ വിഷയത്തിലും കുട്ടി നേടേണ്ട പഠനലക്ഷ്യം നേടുന്നുണ്ടെന്ന് കണ്ടെത്താൻ ഇത് സഹായിച്ചു. ഇതിനായി ഇംഗ്ലീഷ് ഗെയിംസ്, ഗണിത കളികൾ, ശാസ്ത്ര നടത്തം, സംഘപ്രവർത്തനങ്ങൾ എന്നിങ്ങനെ നിരവധി ആശയങ്ങളാണ് ആവിഷ്കരിച്ചത്. ഇതിന്റെ ഫലമായി കുട്ടികളിൽ നേരിയ തോതിലുള്ള പുരോഗതികൾ കണ്ടു തുടങ്ങിയിരുന്നു. പിന്നീട് കൂടുതൽ താല്പര്യത്തോടെ കുട്ടികൾ ക്ലാസ്സുകളെ സമീപിക്കാൻ തുടങ്ങി. ഇത്തരത്തിൽ കുട്ടികൾക്കുണ്ടായിട്ടുള്ള പഠനവിടവുകൾ നികത്താൻ ഹെൽപ്പിംഗ് ഹാൻഡ് എന്ന പദ്ധതി സഹായിച്ചു.






No comments:

Post a Comment