Kindly co-operate,blog is under construction

GOVT UP SCHOOL KUMMANAM, email : gupskummanam@gmail.com, Mobile/Whatsapp No. 9497311936

1 / 4
1
1
2 / 4
1
2
3/ 4
1
3
4/4
1
4

JAN

 SCHOOL ASSEMBLY COMPETITION - CLASS 5

ക്ലാസ് അസംബ്ലി മത്സരത്തിന്റെ ഭാഗമായി ഈ ഈയാഴ്ച അസംബ്ലിക്ക് നേതൃത്വം നൽകിയത് അഞ്ചാം ക്ലാസിലെ കുട്ടികളാണ്. അസംബ്ലി മികച്ചതാക്കാൻ ക്ലാസ് ടീച്ചർ ജയലക്ഷ്മി ടീച്ചറും കുട്ടികളും നന്നായി പ്രയത്നിച്ചു. പുതുവർഷം ആയതിനാൽ പുതുവർഷ പോസ്റ്ററുകളും ആശംസകളും അസംബ്ലിയിൽ ഉൾപ്പെടുത്തി. സ്കൂളിലെ ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന അഞ്ചാം ക്ലാസിലെ എല്ലാവരും തന്നെ അസംബ്ലിയിൽ പങ്കെടുത്തു.



VEERGATHA ബ്ലോക്ക് തല വിജയി ശിവനന്ദ പ്രവീൺ 

വിർഘാതയുടെ ഭാഗമായി നടത്തിയ ഉപന്യാസ രചനയിൽ നമ്മുടെ സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥിനി ശിവനന്ദ പ്രവീൺ കോട്ടയം വെസ്റ്റ് ബി ആർ സി തലത്തിൽ എൽ പി വിഭാഗത്തിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. കോട്ടയം ബെസ്റ്റ് ബിആർസിയിൽ നടന്ന ചടങ്ങിൽ കോട്ടയം ബെസ്റ്റ് AEO അനിത ഗോപിനാഥ് സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.


സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു

കോട്ടയം ബെസ്റ്റ് ഉപജില്ല കലോത്സവം,ശാസ്ത്രോത്സവം,ജില്ലാ കലോത്സവം വിദ്യാരംഗം സർഗോത്സവം എന്നിവ എന്നിവയിൽ വിജയികളായ നമ്മുടെ സ്കൂളിൽ നിന്നുള്ള വിദ്യാർത്ഥികൾക്ക് പ്രധാന അധ്യാപിക ഓമന ടീച്ചർ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

എം ടി വാസുദേവൻ നായർ അനുസ്മരണം


അന്തരിച്ച മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ ശ്രീ എം ടി വാസുദേവൻ നായരെ നാലാം ക്ലാസ് ടീച്ചർ വൈഷ്ണവി ടീച്ചറിന്റെയും കുട്ടികളുടെയും നേതൃത്വത്തിൽ അനുസ്മരിച്ചു.എം ഡി വാസുദേവൻ നായരെ കുറിച്ച് കുറിപ്പുകൾ അവതരിപ്പിക്കുകയും അദ്ദേഹത്തിൻറെ ചില കൃതികളുടെ പരിചയം നൽകുകയും ചെയ്തു.



ക്ലാസ് അസംബ്ലി മത്സരം - ക്ലാസ് 4


വളരെ വാശിയേറിയ സ്കൂൾ അസംബ്ലി മത്സരത്തിൽ ഈ ആഴ്ച നേരത്തെ നൽകിയത് നാലാം ക്ലാസിലെ കുട്ടികളാണ്.വ്യത്യസ്തമായപ്രവർത്തനങ്ങൾ ഉൾപ്പെടുത്തി വളരെ മികച്ച രീതിയിൽ നാലാം ക്ലാസിലെ കുട്ടികൾ അസംബ്ലി അവതരിപ്പിച്ചു.എല്ലാ കുട്ടികളും തന്നെ ഏതെങ്കിലും പ്രവർത്തനത്തിൽ പങ്കുചേർന്നു.കുറിപ്പ് അവതരണം കൗതുക വാർത്തകൾ എം ഡി വാസുദേവായ അനുസ്മരണം,നാലാം ക്ലാസിലെ കുട്ടികൾ തയ്യാറാക്കിയ പേപ്പർ പേന ഉദ്ഘാടനം പ്രധാനാധ്യാപിക ഓമന ടീച്ചർക്ക് നാലാം ക്ലാസ് വിദ്യാർത്ഥിനി ഫാത്തിമ നബഹ കൈമാറികൊണ്ട് നിർവഹിച്ചു.എല്ലാ ക്ലാസുകാരും മാതൃകയാക്കേണ്ട രീതിയിലാണ് നാലാം ക്ലാസ് ടീച്ചർ വൈഷ്ണി ടീച്ചറും കുട്ടികളും അസംബ്ലിക്ക് തയ്യാറായിതെന്നു പ്രധാന അധ്യാപിക ഓമന ടീച്ചർ പങ്കുവെച്ചു

ജയചന്ദ്രൻ അനുസ്മരണം 

അന്തരിച്ച പ്രശസ്ത ഗായകൻ ജയചന്ദ്രന് കുമ്മനം ഗവൺമെൻറ് യുപി സ്കൂൾ അദ്ദേഹത്തിൻറെ ഗാനങ്ങളിലൂടെ അനുസ്മരിച്ചു. സംഗീതം ടീച്ചർ ലേഖ ആർ നായർ നേതൃത്വം വഹിച്ചു. ഓരോ ക്ലാസുകാരും ഗായകൻറെ പ്രശസ്തമായ ഗാനങ്ങൾ ആലപിച്ചു. ലേഖ ടീച്ചറും രാജീവ് സാറും മനോഹരമായ ഗാനങ്ങൾ ആലപിച്ചു. കുട്ടികൾക്ക് ഇതൊരു വ്യത്യസ്തമായ അനുഭവമായിരുന്നു




ക്ലാസ് അസംബ്ലി മത്സരം - ക്ലാസ് 3


ഈയാഴ്ച സ്കൂൾ അസംബ്ലിക്ക് നേതൃത്വം നൽകിയത് മൂന്നാം ക്ലാസിലെ വിദ്യാർത്ഥികൾ ആയിരുന്നു. ചെറിയ കുട്ടികൾ മനോഹരമായ പരിപാടികൾ അവതരിപ്പിച്ചു

സ്കൂൾ പഠനയാത്ര 2025




ഈ വർഷം സ്കൂളിൽ നിന്നും വിനോദ യാത്ര പോയത് എറണാകുളം വണ്ടർല അമ്യൂസ്മെന്റ് പാർ ക്കിലേക്ക് ആണ് . 29 വിദ്യാർത്ഥികളും 17 സ്റ്റാഫും അടങ്ങുന്ന സംഘമാണ് യാത്ര പോയത്. വിനോദയാത്ര കൺവീനർ രാജീവ് സാർ ഭംഗിയായി എല്ലാ ക്രിമിനീകരണങ്ങളും ചെയ്തു. പാർക്കിലെ റൈഡുകൾ കുട്ടികൾ വളരെയേറെ ആസ്വദിച്ചു.







LSS USS പരിശീലനം

കേരള LSS USS സ്കോളർഷിപ്പ് 2025 വളരെ പ്രശസ്തമായ ഒരു സ്കോളർഷിപ്പ് പരീക്ഷയാണ്. നാലാം ക്ലാസ്സിലും ഏഴാം ക്ലാസിലും നടത്തുന്ന സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച മാർക്ക് വാങ്ങുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തികസഹായം ലഭിക്കും. മുമ്പുള്ള വർഷങ്ങളിൽ എന്നപോലെ ഈ വർഷവും നമ്മുടെ സ്കൂളിൽ ഇതിനുള്ള പരിശീലനങ്ങൾ ജൂലൈ മുതൽ തന്നെ ആരംഭിച്ചിരുന്നു. മുൻവർഷ ചോദ്യപേപ്പറുകൾ പരിശീലിപ്പിക്കുക പത്രവായന ശീലമാക്കുക ക്വസ്റ്റ്യൻ ബാങ്ക് ഇയർ ബുക്ക് എന്നിവ പരമാവധി പ്രയോജനപ്പെടുത്തി കൊണ്ടാണ് എൽഎസ്എസ് യു എസ് എസ് പരിശീലനം സ്കൂളിൽ നടത്തിവരുന്നത്.







No comments:

Post a Comment