Kindly co-operate,blog is under construction

GOVT UP SCHOOL KUMMANAM, email : gupskummanam@gmail.com, Mobile/Whatsapp No. 9497311936

1 / 4
1
1
2 / 4
1
2
3/ 4
1
3
4/4
1
4

NOV

 കേരളപ്പിറവി ആഘോഷങ്ങൾ

കുമ്മനം ഗവൺമെൻറ് യുപി സ്കൂളിൽ കേരളപ്പിറവി വളരെ വിപുലമായി ആഘോഷിച്ചു. പ്രധാന അധ്യാപിക ഓമന ടീച്ചർ കേരളപ്പിറവി ആഘോഷങ്ങളും മലയാള ദിനാഘോഷത്തിന്റെയും ഭരണഭാഷ വാരാഘോഷത്തിന്റെയും ഉദ്ഘാടനം നിർവഹിച്ചു.
പ്രധാന അധ്യാപിക ഓമന ടീച്ചർ ഭരണഭാഷ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. സ്കൂൾ ഇപ്പോൾ ലീഡർ സൽമാൻ മാതൃഭാഷ പ്രതിജ്ഞ എല്ലാവർക്കും വേണ്ടി ചൊല്ലിക്കൊടുത്തു. മലയാളമങ്ക മത്സരത്തിൽ നിരവധി വിദ്യാർത്ഥികൾ പങ്കെടുത്തു. കുട്ടികളെ വിവിധ കലാ മത്സരങ്ങൾ നടത്തി.












സ്കൂളിലെ കൃഷി










വാഴകൃഷി വിളവെടുപ്പ്

🔬🧬Little Scientists🧑‍🔬🧪





WORD GAMES



ശിശുദിനം 2024

കുമ്മനം ഗവൺമെൻറ് യുപി സ്കൂളിൽ ശിശുദിനം വളരെ വിപുലമായി ആഘോഷിച്ചു. ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമര സേനാനിയുമായ ജവഹർലാൽ നെഹ്റുവിൻറെ ജന്മദിനത്തിൽ വിവിധ പരിപാടികളിലൂടെ നെഹ്റുവിൻറെ സന്ദേശം കുട്ടികളിൽ എത്തിക്കുവാൻ സാധിച്ചു. കുട്ടികൾക്കായി ഫാൻസി ഡ്രസ്സ് ചിത്രരചന തുടങ്ങിയ മത്സരങ്ങൾ സംഘടിപ്പിച്ചു. നെഹ്റുവിനോടുള്ള ആദരസൂചികമായി കുട്ടികൾ ചാച്ചാജിയായി ഒരുങ്ങി വന്നു. ശിശുദിനത്തിന്റെ ഭാഗമായുള്ള പ്രതിജ്ഞ സ്കൂളിലെ ലീഡർ സൽമാൻ എല്ലാവർക്കും ചൊല്ലിക്കൊടുത്തു. ക്ലാസ് തലത്തിൽ കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. സ്കൂളിൽ നിന്നും അംഗനവാടിയുമായി ചേർന്ന് ശിശുദി റാലി നടത്തി.














ഹരിത സഭ 2024


അയ്മനം ഗ്രാമപഞ്ചായത്ത് 2024 നവംബർ 14 തീയതി സംഘടിപ്പിച്ച ഹരിത സഭയിൽ നമ്മുടെ സ്കൂളിലെ പ്രതിനിധീകരിച്ച് 12 കുട്ടികളും രണ്ട് അധ്യാപകരും പങ്കെടുത്തു. സ്കൂളിനു വേണ്ടി ഫർസാന റഫീഖ് ഹരിത റിപ്പോർട്ട് അവതരിപ്പിച്ചു.


കുമ്മനം ഗവ. യു. പി. എസ്സിന് അറബിക് വിഭാഗത്തിൽ ഓവറോൾ കിരീടം

കുമ്മനം : കുടമാളൂരിൽ വെച്ച് നടന്ന 35-ാമത്  കോട്ടയം വെസ്റ്റ് ഉപജില്ലാ കലോത്സവത്തിൽ അറബിക് വിഭാഗത്തിൽ ഗവ.യു. പി. എസ്. കുമ്മനത്തിന് തുടർച്ചയായി രണ്ടാം തവണയും ഓവറോൾ കിരീടം ലഭിച്ചു.
ജനറൽ വിഭാഗത്തിലും ഇവിടുത്തെ കുരുന്നുകൾ മികച്ച പ്രകടനം കാഴ്ച്ച വയ്ക്കുകയും സമ്മാനങ്ങൾക്ക് അർഹരാവുകയും ചെയ്തു.

 അൻഹ ഫാത്തിമ- അറബിക് പദപ്പയറ്റിന് ഫസ്റ്റ് എ ഗ്രേഡ്, അഭിനവ് അനീഷ് - ജലഛായം സി ഗ്രേഡ്, ഖുറാൻ പാരായണം - ഫാത്തിമ നെബ്ഹ തേർഡ് എ ഗ്രേഡ്, അറബിക് പദ്യംചൊല്ലൽ എ ഗ്രേഡ്, അറബിക് കൈയ്യെഴുത്ത് മത്സരം ബി ഗ്രേഡ്, അഭിരാമി. ആർ - പെൻസിൽ ഡ്രോയിഗ് ബി ഗ്രേഡ്, മാനസ രഞ്ജിത്ത് - കടങ്കഥ സി ഗ്രേഡ്, പെൻസിൽ ഡ്രോയിങ് സി ഗ്രേഡ്, ഫർസാന റഫീക്ക് - ഖുറാൻ പാരായണം ഫസ്റ്റ് എ ഗ്രേഡ്, അറബിക് ഗദ്യവായന ഫസ്റ്റ് എ ഗ്രേഡ്, അറബിക് ക്വിസ് ഫസ്റ്റ് എ ഗ്രേഡ്, മിസ്റിയ.കെ. ആർ -അറബിക് കഥാകഥനം ഫസ്റ്റ് എ ഗ്രേഡ്, അംന ഫാത്തിമ - അറബിക് അഭിനയ ഗാനം എ ഗ്രേഡ് , മലയാളം അഭിനയ ഗാനം എ ഗ്രേഡ് , കാർത്തിക രാജീവ് - മലയാളം കഥാകഥനം ബി ഗ്രേഡ്, ഇംഗ്ലീഷ് ആക്ഷൻ സോങ് എ ഗ്രേഡ്, ആരാധ്യ. എം. നായർ -ജലഛായം ബി ഗ്രേഡ്, ലളിത ഗാനം സെക്കന്റ്‌ എ ഗ്രേഡ്, ഫാത്തിമ സൈനുദ്ധീൻ - മാപ്പിളപ്പാട്ട് എ ഗ്രേഡ്, കഥാരചന എ ഗ്രേഡ് , അറബിക് പദ്യം ചൊല്ലൽ ഫസ്റ്റ് എ ഗ്രേഡ് , അബ്ദുള്ള അയ്മാൻ - മാപ്പിളപ്പാട്ട് എ ഗ്രേഡ് , അറബി ഗാനം തേർഡ് എ ഗ്രേഡ്. മുസമ്മില, മുഹമ്മദ്‌ അലി ഫൈസി, സൽമാനുൽ ഫാരിസ്, ഫാത്തിമ സൈനുദ്ധീൻ, ഫർസാന റഫീക്ക്, അഫ്രീൻ ഇബ്ൻ സിയാദ്, അഭിരാമി. ആർ. എന്നിവർക്ക് യു. പി. വിഭാഗം സംഘഗാനത്തിന് ഫസ്റ്റ് എ ഗ്രേഡും ലഭിച്ചു, ഫാത്തിമ സൈനുദ്ധീൻ, ഫർസാന റഫീക്ക്, അഫ്രീൻ ഇബ്ൻ സിയാദ്, അഭിരാമി. ആർ. എന്നിവർക്ക് യു. പി. വിഭാഗം സംഘഗാനത്തിന് ഫസ്റ്റ് എ ഗ്രേഡും ലഭിച്ചു.





















ഭരണഘടന ദിനം നവംബർ 26


ഇന്ത്യയുടെ 75-ാമത് ഭരണഘടന ദിനം സ്കൂളിൽ സ്പെഷ്യൽ അസംബ്ലിയുടെ ആചരിച്ചു.കുട്ടികൾ ഭരണഘടനയുടെ ചരിത്രം വിവരിക്കുന്ന കുറിപ്പുകൾ അസംബ്ലിയിൽ അവതരിപ്പിച്ചു.പ്രധാന അധ്യാപിക ഓമന ടീച്ചറും സനു സാറും ഈ ദിനത്തിൻറെ പ്രത്യേകതയെക്കുറിച്ച് സംസാരിച്ചു.അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കുകയും കുട്ടികൾക്കായി ആമുഖത്തിന്റെ കയ്യെഴുത്ത് പ്രതി മത്സരം നടത്തുകയും ചെയ്തു.മത്സരത്തിൽ നാലാം ക്ലാസിലെ ഫാത്തിമാ നെബ്ഹ ആറാം ക്ലാസിലെ നിയ നിഷാന്ത് ഏഴാം ക്ലാസിലെ ഫർസാന റഫീക്ക് എന്നിവർ വിജയിച്ചു.

MATHS CLASS ACTIVITY

Maths class activity conducted by Vaishnavi teacher and students




ജില്ലാ കലോത്സവ വിജയികൾ


തലയോലപ്പറമ്പിൽ നടന്ന ജില്ലാ കലോത്സവത്തിൽ നമ്മുടെ കുട്ടികൾ മികവുറ്റ മത്സരം കാഴ്ചവെച്ചു







സ്കൂൾ അസംബ്ലി മത്സരം

നമ്മുടെ സ്‌കൂളിലെ കുട്ടികൾ കൂടുതൽ ആത്മാർത്ഥയോടും ക്രിയാത്മകതയോടും സ്കൂൾ അസംബ്ലി നടത്തുവാൻ സ്കൂൾ പ്രധാന അധ്യാപിക ഓമന ടീച്ചർ സ്കൂൾ അസംബ്ലി മത്സരം പ്രഖ്യാപിച്ചു. എൽ പി തലത്തിലും 'യുപിതലത്തിലും മികച്ച അസംബ്ലി നടത്തുന്ന ക്ലാസിന് സമ്മാനം നൽകും.മത്സരത്തിന്റെ ആദ്യ ആഴ്ച ഏഴാം ക്ലാസിലെ കുട്ടികൾ അസംബ്ലി നയിച്ചു.



No comments:

Post a Comment